Channel 17

live

channel17 live

ചാലക്കുടി അഗ്നിരക്ഷാ നിലയത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

2024ലെ ബ്രേവസ്റ്റ് ഫയർമാൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ചാലക്കുടി അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി രമേഷ്കുമാറിനെയും, പെരിയാർ പുഴ ക്രോസ്സ് ചെയ്ത് 780 ഓളം മീറ്റർ നീന്തി കയറിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽ മോഹനന്റെ മക്കളായ മണികർണിക അനിൽ, ഭഗത് അനിൽ എന്നിവരെയാണ് ചാലക്കുടി അഗ്നിരക്ഷാ നിലയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.

2023 ജനുവരി 20 ന്, പത്തനംതിട്ട അഗ്നി രക്ഷാ നിലയത്തിൽ ജോലി ചെയ്യുമ്പോൾ അന്ന് പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധയുണ്ടായത് കെടുത്താൻ ശ്രമിക്കവേ ഗ്യാസ് സിലിണ്ടറുകൾ വീണ്ടും പൊട്ടിത്തെറിക്കുകയും രമേശ് കുമാറിനും സഹപ്രവർത്തകനായിരുന്ന എസ്. സതീഷ് കുമാറിനും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടർ അവരിൽ നിന്നും രണ്ട് അടി മാത്രം അകലെക്കൂടിയാണ് തെറിച്ചു പോയത്. ഗുരുതരമായി പൊള്ളലേറ്റിട്ടും പത്തനംതിട്ട നിലയത്തിലെ മറ്റു സേനാംഗങ്ങളോടൊപ്പം പ്രവർത്തിച്ച് ബാക്കിയുണ്ടായിരുന്ന നിറ സിലിണ്ടറുകൾ പൊട്ടിത്തെറിക്കാതെ തണുപ്പിക്കുകയും മറ്റു കടകളിലേക്കും സ്ഥാപനങ്ങളിലേക്കും തീ പടർന്നു പിടിക്കാതെയും അകപ്പെട്ട ജനങ്ങൾക്കാർക്കും പരിക്കുകൾ ഏൽക്കാതെ സംരക്ഷിക്കുകയും ചെയ്തു. ഈ രക്ഷാപ്രവർത്തനത്തിനാണ് സി.രമേശ് കുമാറിനെ 2024 ലെ ബ്രേവസ്റ്റ് ഫയർമാൻ ആയി തിരഞ്ഞെടുത്തത്. ആൾ ഇന്ത്യാ തലത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

ആലുവ പെരിയാറിൽ മണപ്പുറം ദേശം കടവിൽ 8600 ഓളം ആളുകളെ നീന്തൽ പഠിപ്പിക്കുകയും 2500 ഓളം ആളുകളെ പുഴ ക്രോസ് ചെയ്തു 780 മീറ്ററോളം നീന്തിക്കുകയും ചെയ്യിപ്പിച്ച ശ്രീ സജി വളാശ്ശേരിയുടെ ശിക്ഷണത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ അനിൽ മോഹനന്റെയും ശ്രീമതി രേഖ രാമകൃഷ്ണന്റെയും ഏഴ് വയസ്സുകാരായ മക്കൾ മണികർണിക അനിൽ, ഭഗത് അനിൽ എന്നിവർ 2024 മാർച്ച് 2 ന് പുഴ ക്രോസ് ചെയ്യുകയും 780 മീറ്റർ നീന്തുകയും ചെയ്തത്.സ്റ്റേഷൻ ഓഫീസർ കെ ഹർഷ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജ്, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, മർച്ചന്റ്സ് അസ്സോസിയേഷൻ പ്രസിഡൻറ് ജോയ് മൂത്തേടൻ എന്നിവർ ഉപഹാരങ്ങൾ നൽകി. വാർഡ് കൗൺസിലർ ടി.ഡി. എലിസബത്ത്, ഡോക്ടർ രാധാ രമണൻ എന്നിവർ ആശംസ അറിയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!