ഹയർ സെക്കൻററി സ്കൂൾ കുറ്റിക്കാട്,ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
ചാലക്കുടി ഉപജില്ലയിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾക്കായി ഉപജില്ലാ തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻററി സ്കൂൾ കുറ്റിക്കാട്,ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി .എസ് എച്ച് സി ജി എച്ച് എസ് എസ് ചാലക്കുടി രണ്ടാം സ്ഥാനവും സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പരിയാരം മൂന്നാം സ്ഥാനവും നേടി യു.പി.വിഭാഗത്തിൽ പി.സി.ജി.എച്ച്.എസ്. വെള്ളിക്കുളങ്ങര ജേതാക്കളായി. ശ്രീകൃഷ്ണ ഹൈസ്‌കൂൾ മറ്റത്തൂർ രണ്ടാംസ്ഥാനവും ഗവ എച്ച് എസ് എസ് മുപ്ലിയം മൂന്നാം സ്ഥാനവും നേടി.വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ ജൂനിയർ റെഡ്ക്രോസ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കോ-ഓഡിനേറ്റർ പ്രവീൺ എം.കുമാർ വിതരണം ചെയ്തു . ബൈജു പി.ഡി., സൂനം രാമൻ എന്നിവർ പ്രസംഗിച്ചു .