Channel 17

live

channel17 live

ചാലക്കുടി എംഎൽഎക്ക് ഓൺററി മെമ്പർഷിപ്പ് നൽകി

ഇന്ന് രാവിലെ 10 മണിക്ക് ഫാസ് ഓഡിറ്റോറിയത്തിൽ ചാലക്കുടി ഫൈൻ ആർട്സ് സ്സൊസൈറ്റിയുടെ പ്രസിഡന്റ് അഡ്വ ബിജു എസ് ചിറയത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി എംഎൽഎ ചാലക്കുടിക്കും പ്രത്യേകിച്ച് ഫാസ് സൊസൈറ്റിക്കും ആത്മാർത്ഥമായി നൽകുന്ന സേവനങ്ങളും സഹായങ്ങളും പരിഗണിച്ചുകൊണ്ട് ചാലക്കുടി ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഓണററി മെമ്പർഷിപ്പ് അദ്ദേഹത്തിന് നൽകി. വർഷങ്ങളായി നിന്നു പോയ പ്രതിമാസ നാടക പ്രദർശനം ഈ മാസം തന്നെ പുനരാരംഭിക്കാൻ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ജോർജ് ടി മാത്യു, സെക്രട്ടറി ജൂലിയസ് ബീ വി, ട്രഷറർ വി എൽ ജോൺസൺ, ജോയിന്റ് സെക്രട്ടറി ടി എൻ രാമചന്ദ്രൻ, ജോണി മേച്ചേരി, എംഎൽ അഗസ്റ്റിൻ, പി എൻ ജോർജ്, മൊഹമ്മദ്‌ ഇക്ബാൽ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!