ചാലക്കുടി എസ്. എച്ച്. കോളേജിൽ കേരളപ്പിറവി ദിനാഘോഷം സേക്രെഡ് ഹാർട്ട് കോളേജിൽ 67-മത് കേരള പിറവി ദിനാഘോഷപരിപാടികളുടെയും മലയാളസാഹിത്യ ക്ലബ്ബിന്റെയും ഉദ്ഘാടനം മാള ജീസസ് ട്രെയിനിംഗ് കോളേജ് അധ്യാപകൻ ശ്രീ. സുരേഷ് നായർ നിർവഹിച്ചു.
ചാലക്കുടി എസ്. എച്ച്. കോളേജിൽ കേരളപ്പിറവി ദിനാഘോഷം സേക്രെഡ് ഹാർട്ട് കോളേജിൽ 67-മത് കേരള പിറവി ദിനാഘോഷപരിപാടികളുടെയും മലയാളസാഹിത്യ ക്ലബ്ബിന്റെയും ഉദ്ഘാടനം മാള ജീസസ് ട്രെയിനിംഗ് കോളേജ് അധ്യാപകൻ ശ്രീ. സുരേഷ് നായർ നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ പ്രിൻസി ആന്റോ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിദ്ധ സോപാന സംഗീത കലാകാരി വൈദേഹി സുരേഷ് സോപാന സംഗീതാലാപനം നടത്തി.മലയാളി മങ്ക, മലയാളസാഹിത്യ കൃതികളുടെ ദൃശ്യാവിഷ്കാരം തുടങ്ങിയ മത്സരങ്ങളിൽ വിദ്യാർത്ഥികൾ ആവേശപൂർവം തങ്ങളുടെ കഴിവുകൾ തെളിയിച്ചു.മലയാളം വകുപ്പ് മേധാവി സിസ്റ്റർ ആഞ്ചല സ്വാഗതവും കോളേജ് ചെയർപേഴ്സൺ അന്ന ജൂലിയ നന്ദിയും പറഞ്ഞു.