പിറവം എം.കെ.എം. എച്ച്.എസ്സ്.എസ്സില്‍ സെപ്തംബര്‍ 13 മുതല്‍ 22 വരെ നടന്ന 3 കേരള എയര്‍വിംഗ് എന്‍.സി.സി.യുടെ വാര്‍ഷിക പരിശീലന ക്യാമ്പില്‍ കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. വിവിധ ജില്ലകളില്‍ നിന്നായി 23 വിദ്യാലയങ്ങള്‍ പങ്കെടുത്ത ക്യാമ്പില്‍ ഡ്രില്‍, ബെസ്റ്റ് കാഡറ്റ്, മറ്റു കായിക മത്സരങ്ങള്‍ എന്നിവയിലാണ് കാര്‍മല്‍ സ്‌കൂള്‍ ചാമ്പ്യന്മാരായത്. എന്‍.സി.സി. ചുമതലയുള്ള കായികാധ്യാപകന്‍ കൂടിയായ സെക്കന്റ് ഓഫീസര്‍ ശ്രീ സുമോജ് ചന്ദ്രന്‍ ആണ് കേഡറ്റുകളെ പരിശീലിപ്പിച്ചത്.
ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ – ഓവറോള്‍ ചാമ്പ്യന്‍മാര്‍
