Channel 17

live

channel17 live

ചാലക്കുടി നഗരസഭയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് 50 ലക്ഷം രൂപയുടെ പഠന സഹായം വിതരണം

ലാപ്ടോപ്പ്, സ്കോളർഷിപ്പ്, ഫർണീച്ചർ, പഠനമുറി നിർമ്മാണം എന്നിവയാണ് അനുവദിച്ച പദ്ധതികൾ.ചാലക്കുടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന 110 പട്ടികജാതി വിദ്യാർത്ഥികൾക്കാണ് വിവിധ വിദ്യാഭ്യാസ സഹായ പദ്ധതികൾ നടപ്പിലാക്കുന്നത്.

23 പേർക്ക് ലാപ്ടോപ്പ്, 45 പേർക്ക് സ്കോളർഷിപ്പ്, 30 പേർക്ക് ഫർണീച്ചർ, 12 പേർക്ക് പഠനമുറി എന്നിവയാണ് 50 ലക്ഷം രൂപയുടെ പദ്ധതികൾ.വിദ്യാർത്ഥികൾക്കുള്ള ഫർണീച്ചർ വിതരണം ചെയർമാൻ എബി ജോർജജ് ഉത്ഘാടനം നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു.

ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസർ ടി.കെ. രാജീവ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോർജ്ജ് തോമാസ്, സൂസി സുനിൽ, ജിജി ജോൺസൻ, ദിപു ദിനേശ്, സൂസമ്മ ആൻ്റണി, കൗൺസിലർമാരായ ജിതി രാജൻ,ഷിബു വാലപ്പൻ, സി.എസ്.സുരേഷ്, വി.ഒ. പൈലപ്പൻ, റോസി ലാസർ, നിർവ്വഹണ ഉദ്യോഗസ്ഥ പ്രിൻസിപ്പൽ ബിന്ദു ടീച്ചർ, സെക്രട്ടറി ഇൻസ്റ്റാൾ ചാർജ്ജ് M..K സുഭാഷ് എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!