ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ എംപി ഫണ്ട് വിനിയോഗം സംബന്ധിച്ച അവലോകന യോഗം എറണാകുളം കളക്ടറേറ്റിൽ ചാലക്കുടി എംപി ബെന്നി ബെഹനാൻ്റെ അധ്യക്ഷതയിൽ ചേർന്നു. എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ബഷീർ എം എം പ്ലാനിങ് ഓഫീസർ, ജ്യോതി മോൾ ടി ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ, ശ്രീകുമാർ പി എൽ അസിസ്റ്റൻ്റ് ജില്ലപ്ലാനിങ് ഓഫീസർ, റിസർച്ച് ഓഫീസർ ഹസീന ഇ എസ്, റിസർച്ച് അസിസ്റ്റൻറ് മാരായ രാഗേഷ് N M,സോണിയ ബിസ്നി എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം നടന്നത്.
തൃശ്ശൂർ ,എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ എംപി ഫണ്ട് വിനിയോഗം വളരെ മികച്ച രീതിയിൽ നടത്തുന്നതിന് സഹായിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുകയും അവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു. നടന്നുവരുന്ന പദ്ധതികളുടെ അവലോകനവും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നിർദ്ദേശവും നിർവഹണ വേളയിൽ ഉണ്ടായിട്ടുള്ള തടസ്സങ്ങൾ നീക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ എംപി ഉദ്യോഗസ്ഥർക്ക് നൽകി.തൃശ്ശൂർ ജില്ലയിലെയും എറണാകുളം ജില്ലയിലെയും ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
ചാലക്കുടി പാർലമെൻറ് നിയോജകമണ്ഡലത്തിലെ എംപി ഫണ്ട് വിനിയോഗം അവലോകന യോഗം നടത്തി
