വൈസ് പ്രസിഡൻ്റ് ലീനഡേവിസ് അദ്ധ്യക്ഷയായിരുന്നു. വികസന ചെയർമാൻ പി.കെ ജേക്കബ് സ്വാഗതം ആശംസിച്ചു . വ്യവസായ വികസന ഓഫീസർ മിനി . ഇ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനരവിന്ദ്രൻ ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി ആൻ്റണി ‘ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.സി ബാഹുലേയൻ, വനജ ദിവാകരൻ, പി.പി. പോളി, അഡ്വ ലിജോ ജോൺ , സിന്ധുരവി, ഇന്ദിര പ്രകാശൻ റീജിയണൽ കോപ്പറേറ്റീവ് പ്രസിഡൻ്റ് എം വിജയൻ മേലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റിൻസി രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു ഗ്രോയിംഗ് അപ്ടൂഷൻ സെൻ്റർ പ്രൊപ്രൈറ്റർ സിനി ബിജു നന്ദിയർപ്പിച്ചു. ജനസേവ കേന്ദ്രം, ട്യൂഷൻ സെൻ്റർ ടെയ്‌ലറിംഗ് സെൻറർ ഗാർമെൻ്റ്സ് യൂണിറ്റ് അയേണിംഗ് യൂണിറ്റ് ബേബി ക്രഷ് എന്നിവർക്കാണ് യഥാക്രമം സബ്സിഡി നൽകുന്നത്.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്സിഡി ധനസഹായം ബ്ലോക്ക തല ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ നിർവഹിച്ചു
