പ്രസിഡന്‍റ് ഷമീർ മേത്തർ.
മാളഃ ചാലക്കുടി ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപതം നമ്പർ ആര്‍ 1563 ന്റെ പ്രഥമ ഡയറക്ടർ ബോർഡ് മെമ്പർമാരുടെ യോഗത്തിൽ തെരഞ്ഞെടുപ്പ് ഐക്യകണ്ഠമായി നടന്നു. തിരഞ്ഞെടുപ്പിൽ വരണ്ണാധികാരിയായ ചാലക്കുടി അസിറ്റന്റ് റജിസ്ട്രാർ (ജനറൽ) ഓഫീസിലെ ചാലക്കുടി യൂണിറ്റ് ഇൻസെപകടർ എ എ റസീനയുടെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ താഴെ പറയുന്ന അംഗങ്ങളെ ഡയറക്ടർ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുത്തു. പി ഡി വിൻസന്റ്, ഷമീർ മേത്തർ കണ്ടരുമഠത്തിൽ, ആന്റോ പുതുശ്ശേരി കാട്ടാളൻ, ഒ ജെ ഫ്രാൻസീസ്, ടി എം ഗോപി തണ്ടാംപറമ്പിൽ, വേണു കണ്ഠരുമടത്തിൽ, ലീന ഡേവീസ്, ഷാന്റി ജോസഫ്, ഗ്രേസി ഡേവിസ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. തുടർന്ന് ഭാരവാഹി തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റായി കെ എം – കണ്ടരുമഠത്തിലിനേയും വൈസ് പ്രസിഡന്‍റായി പി ഡി വിൻസന്റ് പുല്ലോക്കാരനേയും തെരഞ്ഞെടുത്തു.