ജില്ലാ കലക്ടര്‍ വേദി സന്ദര്‍ശിച്ചു.
നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സ് ചാലക്കുടിയില്‍ കാര്‍മ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 7 ന് നടക്കും. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ നേതൃത്വത്തിന്‍ ചാലക്കുടി മണ്ഡലംതല സദസ്സിന്റെ വേദി സന്ദര്‍ശിച്ചു.
വേദി നിര്‍മ്മാണം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരും ഉദ്യോഗസ്ഥരും സബ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. കാര്‍മ്മല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കേടുപാടുകള്‍ കൂടാതെ വേദിയൊരുക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് വേണ്ട കൗണ്ടറുകള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന വിധത്തില്‍ ക്രമീകരിക്കുമെന്നും ഉറപ്പാക്കി.
സംഘാടക സമിതി ചെയര്‍മാന്‍ മുന്‍ എം എല്‍ എ ബി ഡി ദേവസ്സി, മണ്ഡലംതല നോഡല്‍ ഓഫീസറായ ഡി എഫ് ഒ ആര്‍ ലക്ഷ്മി, ജില്ലാ പോലീസ് മേധാവി (തൃശൂര്‍ റൂറല്‍) നവനീത് ശര്‍മ്മ, ചാലക്കുടി ഡി വൈ എസ് പി ടി എസ് സിനോജ്, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫാ. ജോസ് താണിയേക്കല്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, സബ് കമ്മിറ്റി അംഗങ്ങള്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.