Channel 17

live

channel17 live

ചാലക്കുടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടായി ജോണി പുല്ലൻ ചുമതലയേറ്റു

ചാലക്കുടി: മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടായി കഴിഞ്ഞ 10 വർഷമായ് പ്രവർത്തിക്കുന്ന ഷിബു വാലപ്പന് പകരം,പുതിയ പ്രസിഡണ്ടായി KPCC നിയമിച്ച ജോണി പുല്ലൻ ചുമതലയേറ്റു. സംസ്ഥാനത്തെ 3 വർഷം പൂർത്തിയാക്കിയ എല്ലാ മണ്ഡലം കമ്മിറ്റികളും പുനസംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ചാലക്കുടിയിൽ ജോണി പുല്ലനെ നിയമിച്ചത്.ചാലക്കുടി കോൺഗ്രസ്സ് ഓഫീസിൽ നടന്ന,മണ്ഡലം പ്രസിഡണ്ടിൻ്റെ ചുമതല ഏറ്റെടുക്കൽ ചടങ്ങ്, MLA സനീഷ് കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു.ഷിബു വാലപ്പൻ അധ്യക്ഷനായി.

നഗരസഭ ചെയർമാൻ എബി ജോർജ്ജ് , ബ്ലോക്ക് പ്രസിഡണ്ട്മാരായ വി.ഒ. പൈലപ്പൻ, എം.ടി. ഡേവീസ് ,UDF ചെയർമാൻ C.G.ബാലചന്ദ്രൻ, DCC സെക്രട്ടറിമാരായ പി.കെ.ഭാസി, മേരി നളൻ, KPCC മെമ്പർ ഷോൺ പെല്ലിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേണു കണ്ഠരുമടത്തിൽ, UDF കൺവീനർ O.S . ചന്ദ്രൻ, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ലിൻസൻ നടവരമ്പൻ, തോമാസ് കണ്ണത്ത്, M.K. ഷൈൻ, ആലീസ് ഷിബു, സൂസി സുനിൽ, ഷിഫ സന്തോഷ്,ജോമോൾ ബാബു ,സ്വപ്ന ഡേവീസ് ,തോമാസ് മണ്ടി, തോമാസ് മാളിയേക്കൽ, ബിജു S ചിറയത്ത്, പി.വി. വേണു, കെ.വി.പോൾ, വി.എൽ ജോൺസൻ,M.M. അനിൽകുമാർ, ഇട്ടൂപ്പ് ഐനി ക്കാടൻ, ഇന്ദിര ബാബു, ജെയ്ഫാൻ മാനാടൻ,എന്നിവർ പ്രസംഗിച്ചു.

ദീർഘകാലം അപ്പോളോ ടയേഴ്സിൽ INTUC നേതാവും, ചാലക്കുടി മണ്ഡലം INTUC പ്രസിഡണ്ടുമായ് പ്രവർത്തിച്ച ജോണി പുല്ലൻ, മുൻ നഗരസഭ കൗൺസിലർ കൂടിയാണ്. ചുമതലയേറ്റ ജോണി പുല്ലൻ യോഗത്തിന് നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!