Channel 17

live

channel17 live

ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി – സാമൂഹ്യ – സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം കൂടുകയുണ്ടായി

ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി – സാമൂഹ്യ – സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം കൂടുകയുണ്ടായി. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ, റിവർ പ്രൊട്ടക്ഷൻ ഫോറം സെക്രട്ടറി എസ് പി രവി മുതലായവർ പങ്കെടുത്തു.
മുൻ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലുള്ള അവസ്ഥയും കാലാവസ്ഥാ പ്രവചനങ്ങളും പരിഗണിച്ച് ചാലക്കുടി പുഴയിലേയും നദീതടത്തിലേയും വെള്ളപ്പൊക്ക സാധ്യത വിലയിരുത്തുന്നതിനും മുൻകൂർ കരുതൽ നടപടികൾ ആലോചിക്കാനുമായിട്ടാണ് യോഗം ചേർന്നത്. അന്തർ സംസ്ഥാന കരാർ അനുസരിച്ച് വേനൽക്കാലത്ത് കേരളത്തിന് അർഹമായ വെള്ളം നൽകാത്തതിലും വർഷക്കാലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ അധിക ജലം കേരളത്തിലേക്ക് ഒഴുക്കിവിടുന്നതിലും സനീഷ് കുമാർ ജോസഫ് എംഎൽഎ ആശങ്ക രേഖപ്പെടുത്തി. അതിവർഷകാലത്ത് തമിഴ്നാട് അധിക ജലം കേരളത്തിലേക്ക് ഒഴുക്കിവിടുന്നതിൽ നിരുത്തരവാദിത്വസമീപനം തുടരുന്നത് കൊണ്ടാണ് കേരളത്തിന് ഇത്രയേറെ വെള്ളപ്പൊക്ക ഭീഷണി അനുഭവിക്കേണ്ടി വരുന്നതെന്ന് റിവർ പ്രൊട്ടക്ഷൻ ഫോറം സെക്രട്ടറിഎസ് പി രവി പറഞ്ഞു. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പും മുൻവർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഗണ്യമായി താഴ്ത്തി നിർത്തേണ്ടത് ആവശ്യകതയും യോഗം ചർച്ച ചെയ്തു.ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതിനു വേണ്ടി അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!