Channel 17

live

channel17 live

ചാലക്കുടി റോട്ടറി ക്ലബ് പാർപ്പിടം പദ്ധതി:6 വീടുകളുടെ താക്കോൽ സമർപ്പണം നടത്തി

പരിയാരം: ചാലക്കുടി റോട്ടറി ക്ലബ് പാർപ്പിടം പദ്ധതിയിൽ ഉൾപെടുത്തി വാസയോഗ്യമാക്കിയ 6 വീടുകളുടെ താക്കോൽ സമർപ്പണം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു. പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിലായാണു വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. 4 വീടുകൾ കൂടി പദ്ധതിയുടെ ഭാഗമായി
വാസയോഗ്യമാക്കി നൽകും. മോതിരക്കണ്ണിയിൽ മേപ്പുറത്തുപറമ്പിൽ കൃഷ്‌ണപ്രസാദ്, തോട്ട്യാൻ ജിത്തു, അതിരപ്പിള്ളിയിൽ . കാച്ചപ്പിള്ളി വർഗീസ് ഭാര്യ ലിസി, പരിയാരത്തു വലിയപറമ്പിൽ വാസു ഭാര്യ പാർവതി, കുരിശിങ്കൽ തോമസ്, നെല്ലിശേരി ശ്രീവിഷ്‌ണു എന്നിവരുടെ വീടുകളാണു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ സഹകരണത്തോടെ വാസയോഗ്യമാക്കി നൽകിയത്.

അന്നനാട് യൂണിയൻ ഹൈസ്‌കൂളിനു റോട്ടറി ക്ലബിൻ്റെ നേതൃത്വത്തിൽ സ്‌മാർട്ട് ക്ലാസ് റൂം സജ്ജ്ജമാക്കി നൽകാനുള്ള സമ്മതപത്രം സ്‌കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പട്ടത്ത്, മാനേജർ സി.എ.ഷാജി ചിറപ്പണത്ത്, ഹെഡ്‌മിസ്ട്രസ് എം.പി.മാലിനി അധ്യാപക പ്രതിനിധി ജിബി വി.പെരേപ്പാടൻ, പിടിഎ പ്രസിഡൻ്റ് കെ.വി.സുധീഷ് എന്നിവർക്കു ഗവർണർ കൈമാറി. മുതിർന്ന റോട്ടറി അംഗം എൻ.കുമാരനെ ഗവർണർ ആദരിച്ചു.
പരിയാരം പഞ്ചായത്തിലെ ആശ വർക്കർമാരെ സനീഷ്‌കുമാർ ജോസഫ് എംഎൽഎ ആദരിച്ചു. പ്രസിഡൻ്റ് ജോൺ തെക്കേക്കര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി.ജോസ്, പ്രോഗ്രാം ചെയർമാൻ രമേഷ്‌കുമാർ കുഴിക്കാട്ടിൽ, റോട്ടറി ക്ലബ് സെക്രട്ടറി ലെനിൻ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!