Channel 17

live

channel17 live

ചാലക്കുടി റോട്ടറി വൊക്കേഷണല്‍ അവാര്‍ഡ് തൃശൂർ ജില്ലാ ഗവൺമെൻറ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടറും മുന്‍ നഗരസഭാധ്യക്ഷനും മേഴ്സി കോപ്സ് സംഘടനയുടെ ചെയര്‍മാന്‍ കുടി ആയ കെ.ബി. സുനില്‍കുമാര്‍ റോട്ടറി വൊക്കേഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി

റോട്ടറി ഹാളില്‍ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.ആര്‍. വിജയകുമാര്‍ സമ്മേളനം ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിച്ചു.

ചാലക്കുടി റോട്ടറി വൊക്കേഷണല്‍ അവാര്‍ഡ് തൃശൂർ ജില്ലാ ഗവൺമെൻറ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടറും മുന്‍ നഗരസഭാധ്യക്ഷനും മേഴ്സി കോപ്സ് സംഘടനയുടെ ചെയര്‍മാന്‍ കുടി ആയ കെ.ബി. സുനില്‍കുമാര്‍ റോട്ടറി വൊക്കേഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി. റോട്ടറി ഹാളില്‍ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.ആര്‍. വിജയകുമാര്‍ സമ്മേളനം ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിച്ചു.
റോട്ടറി ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള റോട്ടറി കുടുംബസംഗമവും ഇതോടൊപ്പം നടന്നു. റോട്ടറിക്ലബിന്റെ ഭവനരഹിതരായ കുടുംബങ്ങള്‍ക്കു വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയുടെ പ്രഖ്യാപനവും സമ്മേളനത്തിന്റെ ഭാഗമായി നടത്തി.
സമ്മേളനത്തില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ജോണ്‍ തെക്കേക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ഡയറക്ടർ മോഹൻ വർഗീസ്സ്, ജില്ലാ കൗൺസിലർ ജോഷി ചാക്കോ, അസിസ്റ്റന്റ് ഗവർണർ ബിബിൻ ജോസഫ് എം, സെക്രട്ടറി ലെനിന്‍ ചന്ദ്രന്‍, ട്രഷറര്‍ മേരി ബാബു, വൊക്കേഷണല്‍ ചെയര്‍മാന്‍ എന്‍. കുമാരന്‍, പ്രോഗ്രാം ചെയര്‍മാന്‍ രമേഷ്കുമാര്‍ കുഴിക്കാട്ടില്‍, മുന്‍ പ്രസിഡന്റുമാരായ അനീഷ് പറമ്പിക്കാട്ടില്‍, സാബു ചക്കാലയ്ക്കല്‍, സർജൻറ്-അറ്റ്-ആംസ് മുരളീധരൻ എന്നിവര്‍ ആശംസകൾ അറിയിച്ചു

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!