Channel 17

live

channel17 live

ചാലക്കുടി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടിയിലെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു

ചാലക്കുടി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടിയിലെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു. ജി.എൽ.പി.എസ് ഈസ്റ്റ് ചാലക്കുടി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ചാലക്കുടി ലയൺസ് ക്ലബ്ബ് ൻ്റെ നേതൃത്വത്തിൽ ബാഗുകൾ വിതരണം ചെയ്തത്.ലയൺസ് ക്ലബ്ബാംഗവും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ എം ഡി ജെയിംസാണ് ലയൺസ് ക്ലബ്ബിന് വേണ്ടി ബാഗുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്.

ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് ലയൺസ് ക്ലബ്ബ് നടത്തി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ പ്രവർത്തനങ്ങളെന്ന് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഡേവീസ് കല്ലിങ്ങൽ പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് കെ ബി ബിനേഷ്, പ്രിൻസിപ്പാൾ ഐ എൻ ശ്രീജ, ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ട്മാരായ എം ഡി ജെയിംസ്, ജോസ് മുത്തേടൻ, ജെയിംസ് ചെറിയാൻ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!