Channel 17

live

channel17 live

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ, 2023 – 24 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കലോത്സവം “യൂത്ത് വൈബ്സ് ” എന്ന പേരിൽ സംഘടിപ്പിച്ചു.

പ്രശസ്ത സിനിമ താരം നൈല ഉഷ കലോത്സവം ഉദ്ഘാടനം ചെയ്തു.

ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ, 2023 – 24 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കലോത്സവം “യൂത്ത് വൈബ്സ് ” എന്ന പേരിൽ സംഘടിപ്പിച്ചു. പ്രശസ്ത സിനിമ താരം നൈല ഉഷ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് അജു എൽ. പുല്ലൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജാനറ്റ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ് ലിൻ, പ്രശസ്ത തിരക്കഥാകൃത്തുക്കൾ ആയ കെ. അഭയകുമാർ, അനിൽ കുരിയൻ, വാർഡ് കൗൺസിലർ നിത പോൾ, വിദ്യാർത്ഥി പ്രതിനിധി അനന്യ ആനന്ദ് എന്നിവർ പ്രസംഗിച്ചു. “ഇന്നത്തെയും നാളത്തെയും സ്ത്രീകൾ” എന്ന വിഷയത്തെക്കുറിച്ച് നൈല ഉഷ വിദ്യാർത്ഥികളുമായി സംവദിക്കുകയും, സ്കൂളിലെ വോളിബോൾ, ഖോ-ഖോ കളിക്കാരുമായി സൗഹൃദ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!