Channel 17

live

channel17 live

ചാലക്കുടി സേക്രഡ് ഹാർട്ട്സ് കോളേജിലെ ഫിസിക്‌സ് ആൻഡ് കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഒരു സംഘം ചാലക്കുടിയിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡിപ്പോ സന്ദർശിച്ചു

ആസാദി കാ അമൃത് മഹോൽസവിനോട് അനുബന്ധിച്ച് (AKAM) ചാലക്കുടി സേക്രഡ് ഹാർട്ട്സ് കോളേജിലെ ഫിസിക്‌സ് ആൻഡ് കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഒരു സംഘം അവരുടെ ഫാക്കൽറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടിയിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡിപ്പോ സന്ദർശിച്ചു.

ആസാദി കാ അമൃത് മഹോൽസവിനോട് അനുബന്ധിച്ച് (AKAM) ചാലക്കുടി സേക്രഡ് ഹാർട്ട്സ് കോളേജിലെ ഫിസിക്‌സ് ആൻഡ് കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഒരു സംഘം അവരുടെ ഫാക്കൽറ്റിയുടെ നേതൃത്വത്തിൽ 08.08.2023 ന് ചാലക്കുടിയിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡിപ്പോ സന്ദർശിച്ചു.

ഭക്ഷ്യധാന്യ സംഭരണം, വിതരണം തുടങ്ങിയ പ്രധാന മേഖലയിൽ ഈ വകുപ്പ് വിവിധ നാഴികക്കല്ലുകൾ കൈവരിച്ചതായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എഫ്എസ്ഡി ഡിവിഷണൽ മാനേജർ തൃശൂർ ശ്രീ ധീരേന്ദ്ര സിംഗ് ബ്രിജാവൽ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പരിണാമ യാത്രയെക്കുറിച്ചും വെയർഹൗസ്പ്ര വർത്തനങ്ങളെക്കുറിച്ചും ഡിപ്പോ മാനേജർ ശ്രീ നവനീത് കൃഷ്ണൻ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. നാം ഇപ്പോൾ ഭക്ഷ്യധാന്യത്തിലും ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും സ്വയം പര്യാപ്തരാണ്. ഫോർട്ടിഫൈഡ് റൈസ്/ പ്രൊക്യുർമെന്റ് ഓപ്പറേഷൻ/ സ്റ്റോറേജ് ഓപ്പറേഷൻസ് എന്നിവയുടെ നേട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്വാളിറ്റി കൺട്രോൾ വിഭാഗം മാനേജർ ശ്രീ ടി ആർ പ്രകാശന്റെ നേതൃത്വത്തിൽ ഒരു ഇന്ററാക്ടീവ് സെഷൻ നടത്തി. ക്വാളിറ്റി കൺട്രോൾ മാനേജർ ശ്രീ സജിത്ത് കുമാർ നന്ദി പ്രകാശനം ചെയ്തു

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!