പ്രിൻസിപ്പൽ ഡോ. സി. ഐറിൻ അധ്യക്ഷത വഹിച്ച ചടങ്ങ് കേരള വനിതാകമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചാലക്കുടി : ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിലെ വിമൻ സെൽ, കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ധനസഹായത്തോടെ ‘ആരോഗ്യകരമായ ബന്ധങ്ങൾ’ എന്ന വിഷയത്തിൽ പ്രീമാരിറ്റൽ കൗൺസിലിങ് നടത്തി. പ്രിൻസിപ്പൽ ഡോ. സി. ഐറിൻ അധ്യക്ഷത വഹിച്ച ചടങ്ങ് കേരള വനിതാകമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ, തൃശ്ശൂർ ജില്ലാ കോടതിയിലെ അഡ്വ. പ്രിയ മോൾ ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും നില നിറുത്തുന്നതിനുമുള്ള പ്രായോഗിക ഉപദേശങ്ങളാലും ചർച്ചകളാലും വിദ്യാർത്ഥികളെ പ്രബുദ്ധരാക്കി. IQAC അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീമതി ഫെൻസി കെ.എഫ് ആശംസകൾ നേർന്നു. വിമൻ സെൽ അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീമതി അമല മേരി ജോർജ് സ്വാഗതവും കോളേജ് ചെയർ പേഴ്സൺ കുമാരി അലൈഷ ക്രിസ്റ്റി നന്ദിയും പറഞ്ഞു.