ചാലക്കുടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു ഉത്‌ഘാടനം നിർവഹിച്ചു.
ചാലക്കുടി ഉപജില്ലയിലെ 26 സ്കൂളിലെ വിദ്യാർത്ഥികൾക്ക്, അസോസിയേറ്റ്സ് ഓഫ് കാർമൽ സംഘടിപ്പിച്ച കലാ-സഹിത്യ മത്സരമായ ” ചാവറോത്സവ് -2023″, അസ്സോസിയേറ്റ്സ് ഓഫ് കാർമൽ ഡയറക്ടറും ചാലക്കുടി കാർമൽ അക്കാദമി പ്രിൻസിപ്പലും ആയ റവ . ഫാ . യേശുദാസ് ചുങ്കത്ത് സി എം ഐ യുടെ അധ്യക്ഷതയിൽ കാർമൽ അക്കാദമിയിൽ വച്ചു ചാലക്കുടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു ഉത്‌ഘാടനം നിർവഹിച്ചു. കാർമൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ റവ ഫാ. ജോസ് താണിക്കൽ സി എം ഐ അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രസിഡന്റ് ലൈജു പി. ഐ , സെക്രട്ടറി ലേഖ ലിജു , ട്രഷറർ ആന്റണി പുല്ലൻ , ക്യാമ്പ് കൺവീനർ വിജു ടി പി, വിജി ആൽജോ,ജോബി എം ജെ വർഗീസ് കാട്ടുപറമ്പൻ, വിനോദ് പി എസ് എന്നിവർ പ്രസംഗിച്ചു. 202 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ഈ അവസരത്തിൽ നടത്തി. ഇരുപത്തിയറ് സ്കൂളുകളിൽ നിന്നു അഞ്ഞൂറിൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ വിജയികളായി..യുപി വിഭാഗത്തിൽ എം എസ് യൂ പി എസ് കൊരട്ടി സ്കൂളും സെന്റ് ആന്റണിസ് സി യൂ പി എസ് എലിഞ്ഞപ്ര സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. വിജയികൾക്ക് പി അശോകൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി വിതരണം ചെയ്തു.