അന്നമനട ഗ്രാമ പഞ്ചായത്ത് ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ചു മികച്ച കർഷകരെ ആദരിക്കൽ, കാർഷിക സെമിനാർ, കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവിപണന മേള എന്നിവരുടെ ഉത്ഘാടനം ബഹു. കൊടുങ്ങല്ലൂർ എം ൽ എ അഡ്വ വി. ആർ സുനിൽകുമാർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി വി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഹരിഗോവിന്ദ് സ്വാഗതം പറഞ്ഞു. 18വാർഡുകളിലെയും മികച്ച കർഷകർ, പഞ്ചായത്ത് തല മികച്ച കർഷകൻ, മികച്ച sc കർഷകൻ, യുവ കർഷകൻ, ഭിന്നശേഷി കർഷകൻ, മികച്ച ക്ഷീര കർഷകൻ എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച കർഷകർക്ക് ട്രോഫി യും ഓണപ്പുടവയും നൽകി. കർഷകർ, വയോജനങ്ങൾ, ഹരിത കർമ സേന അംഗങ്ങൾ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്‌ഥിരം സമിതി അധ്യക്ഷൻ മാരായ T. K. സതീശൻ, കെ എ ഇക്ബൽ, മഞ്ജു സതീശൻ, വാർഡ് മെമ്പർ മാർ, കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമാർ, ജില്ലാ, ബ്ലോക്ക് മെമ്പർ മാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചിങ്ങം 1 കർഷക ദിനം ആഘോഷിച്ചു
