Channel 17

live

channel17 live

ചിത്രരചന മത്സരം നടത്തി

കുഴൂർ: വാദിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഴവില്ല് ചിത്രരചന മത്സരം നടത്തി.മത്സരം ഐ.ബാലഗോപാൽ മാസ്റ്റർ ഉദ്ഘാനം ചെയ്തു.Full A+ നേടിയ കുഴൂർ പഞ്ചായത്തിലെ മുഴുവൻ SSLC/ + 2/CBSE പ്രതിഭകളെ അനുമോദന സദസ്സിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ സദസ്സ് ഉദ്ഘാടനം ചെയ്തു.വാദിക പ്രസിഡൻ്റ് TS പുഷ്പൻ അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി അജിത് കുമാർ, ട്രഷററും വാർഡ് മെമ്പറുമായ സേതുമോൻ ചിറ്റേത്ത്, പഞ്ചായത്തംഗങ്ങളായ സന്തോഷ് കുമാർ പി.എസ്, നന്ദിത വിനോദ് ,റിൻസി ഷൈജൻ, സുധദേവദാസ്, പ്രിയ ലിയോ തുടങ്ങിയവർ പങ്കെടുത്തു. 100 % വിജയം നേടിയ സ്ക്കൂളുകൾക്കുള്ള ആദരവും, മഴവില്ല് ചിത്രരചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനവിതരണവും നടത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!