മാളഹോളി ഗ്രേസ് അക്കാഡമിയിലെ കുട്ടികളുടെ ചിത്രപ്രദർശനം ആര്‍ട്‌സ്‌കേപ്-2024′ തൃശ്ശൂര്‍ കേരള ലളിത കലാ അക്കാദമി ആര്‍ട് ഗാലറിയില്‍ തുടങ്ങി. മുഖ്യാതിഥി ബാലരമയിലെ സീനിയർ ആർട്ടിസ്റ് എം. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികൾക്കായി മായാവി കുട്ടൂസൻ തുടങ്ങിയ കഥാപാത്രങ്ങളെ തത്സമയം വരച്ചു കാണിച്ചു. ഹോളിഗ്രേസ് സ്കൂളിലെ അക്കാഡമിക് ഡയറക്ടർ ജോസ് ജോസഫ് ആലുങ്കൽ, പ്രിൻസിപ്പൽ ബിനി എം., കോ ഓർഡിനേറ്റർ അമൽ വടക്കൻ, ചിത്രകലാ അധ്യാപകരായ സന്ദീപ് സി എസ്, ദീപ അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രദർശനം 12 നു അവസാനിക്കും.പ്രകൃതി ദൃശ്യങ്ങളും പൂവുകളും മനുഷ്യരും പക്ഷികളും മൃഗങ്ങളും തെരുവുകളുമെല്ലാം വിഷയമാക്കിയ ചിത്രങ്ങളും ശില്പങ്ങളുമാണ് പ്രദര്‍ശനത്തിനുള്ളത്
ചിത്ര പ്രദർശന
