കൊടകര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചിറക്കഴ ലിഫ്റ്റ് ഇറിഗേഷന്‍ എക്സ്റ്റന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു.
കൊടകര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചിറക്കഴ ലിഫ്റ്റ് ഇറിഗേഷന്‍ എക്സ്റ്റന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്തും കൊടകര പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ ലിഫ്റ്റ് ഇറിഗേഷന്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നത്. 6.74 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് 5,74,400 രൂപയും കൊടകര പഞ്ചായത്ത് 1,00,000 രൂപയും മുടക്കിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 393 മീറ്ററാണ് പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിച്ചത്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് അദ്ധ്യക്ഷനും ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് മുഖ്യാതിഥിയുമായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടെസ്സി ഫ്രാന്‍സിസ്, സമിതി കണ്‍വീനര്‍ ഡേവിസ് കണ്ണമ്പിള്ളി, കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി രജീഷ്, പഞ്ചായത്ത് അംഗം സി.എ റെക്സ് തുടങ്ങിയവര്‍ പങ്കെടുത്തു. 120 ഓളം കുടുംബങ്ങള്‍ക്കാണ് പദ്ധതി ഗുണകരമാവുക. ചിറക്കഴ കുളത്തെ ആശ്രയിച്ച് നടപ്പിലാക്കിയ ലിഫ്റ്റ് റിഗേഷന്‍ പദ്ധതി ആരംഭിച്ചിട്ട് 12 വര്‍ഷത്തിലേറെയായി.