Channel 17

live

channel17 live

ചിറങ്ങര പാത മരണപാത: കുടുബശ്രീ വനിതകളുടെ പ്രതിഷേധ ധർണ്ണ

ചിറങ്ങര: നാഷ്ണൽ ഹൈവേ 544 ൽ ജെ.ടി.എസ്. മുതൽ പൊങ്ങം വരെ അശാസ്ത്രീയ നിർമ്മാണത്തിൻ്റെ ഭാഗമായി ഉണ്ടായ അപകടപരമ്പരകൾക്ക് അറുതി വരുത്തി തരണമെന്നും, റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്നും ആവിശ്യപ്പെട്ട് കൊരട്ടി പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ വീട്ടമ്മമാരുടെ നേതൃത്വത്തിൽ ചിറങ്ങരയിൽ പ്രതിഷേധ പ്രകടനവും, ധർണ്ണയും സംഘടിപ്പിച്ചു. നിർദിഷ്ട്ട അടിപ്പാത പ്രഖ്യാപിച്ചതോടെ റോഡ് നിർമ്മാണം അനിശ്ച തമായി നീട്ടികൊണ്ട് പോകാൻ ആണ് അധികൃതർ ശ്രമിക്കുന്നതെന്നും, നിർമ്മാണം പൂർത്തികരിക്കുന്ന പക്ഷം ജില്ലകളക്ടർ ദുരന്ത നിവാരണ നിയമം അനുസരിച്ച് ടോൾപിരിവ് നിർത്തിവക്കുന്നതടക്കം ആലോചിക്കണമെന്നും സമരക്കാർ ആവിശ്യപ്പെട്ടു. പ്രതിഷേധ സമരം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ സ്മിത രാജേഷ് അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ ഷിമ സുധിൻ, പി.എസ്.സുമേഷ്, കുടുംബശ്രീ ഭാരവാഹികളായ പ്രിൻസി ജോസഫ്, റോസിലി പൗലോസ്, ശ്രീരമ്യ ലാലു , ബേബി ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ 3 മാസത്തിനിടയിൽ ഈ മേഖലയിൽ 23 അപകടങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാറ്റ്പാക്കിൻ്റെ പഠന റിപ്പോർട്ടിൽ നാഷ്ണൽ ഹൈവേയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ബ്ലാക് സ്പോട്ട് ആയി ചിറങ്ങര മുതൽ ജെ.ടി.എസ് വരയുള്ള പ്രദേശം ആണ്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!