Channel 17

live

channel17 live

ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചതിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ പിടികൂടി റിമാന്റ് ചെയ്തു

വാടാനപ്പിള്ളി : വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശിയായ തിരുവണ്ണാൻപറമ്പിൽ വീട്ടിൽ അജീഷ് 29 വയസ് എന്നയാളെ 2024 വർഷം ആഗസ്റ്റ് മാസം 18-ാം തീയതി വൈകീട്ട് 05.30 മണിക്ക് ഗണേശ മംഗലത്ത് വെച്ച് ചുറ്റികകൊണ്ട് തലക്കെടിച്ചു പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മതിലകം സ്വദേശിയായ തപ്പിള്ളി വീട്ടിൽ നസ്മൽ 23 എന്നയാളെയാണ് തൃപ്രയാറിൽ നിന്നും വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. അജീഷിന്റെ ബന്ധുവിന്റെ മൊബൈൽ ഫോൺ നസ്മലിന്റെ സുഹൃത്ത് എടുത്ത് കൊണ്ട് പോയത് തിരികെ ചോദിച്ചതിലുള്ള വിരോധത്താലാണ് 18-08-2024 തീയതി വൈകീട്ട് 05.30 മണിക്ക് ഗണേശമംഗലത്ത് വെച്ച് അജീഷിനെ തടഞ്ഞ് നിർത്തി ഇരുമ്പ് ചുറ്റിക കൊണ്ട് ഇടത് കവിളിന് മുകളിലും വലത് കാൽ മുട്ടിലും ഇടത് കാൽ മസിലിലും അടിച്ച് പരിക്കേൽപിച്ചത്. ഈ സംഭവത്തിന് ശേഷം ഒളിവിൽ പോയ നസ്മൽ തൃപ്രയാർ വന്നതായി രഹസ്യവിവരം ലഭിച്ചത് പ്രകാരമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയതിൽ നസ്മലിനെ റിമാന്റ് ചെയ്തു.

നസ്മലിന് 2023 ൽ അടിപിടിക്കേസും, 2024 ൽ കവർച്ചക്കേസും, തട്ടിപ്പുക്കേസും, അടിപിടിക്കേസും അടക്കം 4 കേസുകളുണ്ട്.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ SI ശ്രീലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അലി എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!