Channel 17

live

channel17 live

ചുവന്ന മണ്ണ്- പൂവൻ ചിറ റോഡ് നിർമാണോദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു

പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ചുവന്നമണ്ണ്-പൂവൻചിറ റോഡിന്റെ നിർമാണോദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് 900 മീറ്റർ ദൂരമുള്ള റോഡിലെ നിർമാണ പ്രവൃത്തികൾ നടത്തുന്നത്.

ജില്ലാ പഞ്ചായത്തംഗം കെ.വി സജു, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്തംഗം പി.എ ദീപു തുടങ്ങിയവർ സംസാരിച്ചു.

മാറുന്ന മുരിയാടിന്റെ മാറ്റൊലിയായി ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതി

മാറുന്ന മുരിയാടിന്റെ മാറ്റു കൂട്ടാൻ ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിയുമായി ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പദവിയിൽ. ഒക്ടോബർ രണ്ടിന് തുടങ്ങി പത്ത് ഘട്ടങ്ങളിലായി നാൽപതിലധികം കർമ പരിപാടികളിലൂടെ മുരിയാട് ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക് എത്തിയിരിക്കുന്നത്.

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ പൊതുമ്പു ചിറയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിക്കൊണ്ടാണ് ക്ലീൻ ഗ്രീൻ പദ്ധതിക്ക് പ്രാരംഭം കുറിച്ചത്. സംസ്ഥാനത്ത് ആദ്യമായി പതിനേഴ് പഞ്ചായത്തംഗങ്ങളുടെയും ഭവനങ്ങൾ ഹരിത ഭവനങ്ങൾ ആക്കി മാറ്റിയ ഹരിത ഭവന യജ്ഞം, വാർഡുകളിലെ ശുചിത്വ സഭ, വാർഡുതല ബോധവത്കരണം, വാർഡുതല ശുചീകരണ യജ്ഞം എന്നിവ ഇവിടെ പൂർത്തിയാക്കി.

പഞ്ചായത്തിന്റെ മൂന്ന് പ്രധാന കേന്ദ്രങ്ങളായ പുല്ലൂർ, മുരിയാട് , ആനന്ദപുരം എന്നിവിടങ്ങളിൽ ശുചിത്വ സന്ദേശ യാത്രകൾ സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജംഗ്ഷനുകളുടെ സൗന്ദര്യവത്കരണം , സെൽഫി പോയിന്റുകൾ, മാതൃക പൊതുവഴികൾ, പാതകൾ സഞ്ചാര സൗഹൃദമാക്കി പുല്ലുവെട്ടുന്ന പ്രവർത്തനങ്ങൾ എന്നിവ മുരിയാടിന്റെ മാറ്റുകൂട്ടി. മാലിന്യ സംസ്‌കരണ ഉപാധികളായ ബൊക്കാഷി ബക്കറ്റ്, റിങ് കമ്പോസ്റ്റ് , ബയോഗ്യാസ് എന്നിവയുടെ വിതരണം, പഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങൾ ഹരിത ഓഫീസുകളായി പ്രഖ്യാപിച്ചും വിവിധ സ്ഥാപനങ്ങളിലേക്ക് പരിസ്ഥിതി സൗഹൃദ ബയോ ബിന്നുകൾ വിതരണം ചെയ്തും പൊതു സ്ഥലങ്ങളിൽ പബ്ലിക് വേസ്റ്റ് ബിന്നുകളും ബോട്ടിൽ ബൂത്തുകളും വിദ്യാലയങ്ങളിൽ കളക്ടേർസ് @ സ്‌കൂളുകൾ സ്ഥാപിച്ചും മുരിയാട് ശുചിത്വ പ്രവർത്തനങ്ങളിൽ മുന്നേറി.

അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വരടിയം ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഏപ്രിലിൽ ആരംഭിക്കുന്ന മലയാളം കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ സാക്ഷരത, ബേസിക്‌സ് ഓഫ് ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടർ ആന്റ് ഐ.ഒ.ടി എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഏപ്രിൽ അഞ്ചിനകം സ്‌കൂളുമായി ബന്ധപ്പെടുക. ഫോൺ- 8547005022, 9496217535

ആർ.ഡി നിക്ഷേപകർക്ക് മാർഗനിർദ്ദേശം

പോസ്റ്റ് ഓഫീസ് ആർ.ഡി നിക്ഷേപകർക്ക് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തിയാണ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

നിക്ഷേപകർക്ക് അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താം. ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ തന്നെ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. എന്നാൽ, നിക്ഷേപകൻ നൽകിയ തുക പോസ്റ്റോഫീസിൽ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ്മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്ബുക്ക് മാത്രമാണ്. എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ്ബുക്കിൽ വേണ്ട രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ടെകനിക്കൽ ഹൈസ്‌കൂൾ പ്രവേശനം

തൃശ്ശൂർ ചെമ്പൂക്കാവ് സർക്കാർ ടെകനിക്കൽ ഹൈസ്‌കൂളിൽ 2025 – 26 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി www.polyadmission.org/ths എന്ന വെബ്‌സൈറ്റിലൂടെയും രക്ഷിതാക്കളുമായി സ്‌കൂളിൽ നേരിട്ട് എത്തിയും അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ എട്ട് വരെ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ നമ്പർ: 0487 2333460, 9946054872, 9496347055

താലൂക്ക് വികസന സമിതി യോഗം

മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ ഏപ്രിൽ മാസത്തെ യോഗം അഞ്ചിന് രാവിലെ 11ന് മുകുന്ദപുരം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും

സൗജന്യ മൊബൈൽ ഫോൺ റിപയറിങ് പരിശീലനം

കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ മൊബൈൽ ഫോൺ റിപയറിങ് ആന്റ് സർവീസിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30 ദിവസത്തെ കോഴ്‌സിലേക്ക് 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഭക്ഷണം താമസം ഉൾപ്പെടെ പരിശീലനം തികച്ചും സൗജന്യമായിരിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാരിന്റെ എൻ.സി.വി.ഇ.ടി സർട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനായി 0487 2694412, 9447196324 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!