Channel 17

live

channel17 live

ചൂരക്കാട്ടുകര ഗവ. യു പി സ്കൂളിൽ വർണ്ണകൂടാരം ഉദ്ഘാടനം ചെയ്തു

ചൂരക്കാട്ടുകര ഗവ. യു പി സ്കൂളിൽ നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണകൂടാരം കിലുക്കാംപെട്ടിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു. സ്കൂളിന്റെ 117 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ അധ്യക്ഷയായി. സമഗ്ര ശിക്ഷ കേരളവും പുഴയ്ക്കൽ ബി ആർ സിയും സഹകരിച്ചാണ് വൈവിധ്യമാർന്ന പ്രവർത്തന ഇടങ്ങളോടുകൂടിയ വർണ്ണകൂടാരം ഒരുക്കിയത്. പ്രീ പ്രൈമറി വിഭാഗത്തിലെ മൂന്ന് ക്ലാസ് റൂമുകളാണ് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനിക നിലവാരത്തിൽ നവീകരിച്ചത്. പഠനോപകരണങ്ങൾ, കളിയിടങ്ങൾ, മിനി ടർഫ്, മരത്തിന്റെ മാതൃകയിലുള്ള ഗുഹ, വിജ്ഞാനവും ആകർഷണവും തീർക്കുന്ന വരകൾ, ചിത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടെയാണ് സമഗ്ര ശിക്ഷ കേരളയുടെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാക്കിയത്. പ്രീ പ്രൈമറിക്കുള്ള ബാല പ്രോജക്ട് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീല രാമകൃഷണൻ കുട്ടികൾക്ക് സമർപ്പിച്ചു. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റർ ഡോ എൻ ജെ.ബിനോയ് പദ്ധതി വിശദീകരണം നടത്തി.

സ്കൂൾ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വിരമിക്കുന്ന അധ്യാപിക ഐ എ ജയന്തി ടീച്ചർക്കുള്ള യാത്രയയപ്പ് നടന്നു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ജില്ലാ പഞ്ചായത്ത് മെമ്പർ ലിനി , പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഡി വിൽസൺ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജ്യോതി ജോസഫ്, രഞ്ജു വാസുദേവൻ, ജെസ്സി സാജൻ, അടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ശ്രീഷ്മ അഭിലാഷ്, കെ വി വിപിൻ, അജിത കൃഷ്ണൻ,മെമ്പർ ഇ യു ശ്രീജിത്ത്, പി ടി എ പ്രസിഡന്റ് ഇ കെ ശ്രീനിവാസൻ, ഡി പി ഓ എൻ കെ. രമേഷ്, സി സാജൻ ഇഗ്നേഷ്യസ്, എ ഇ ഒ . പി ജെ ബിജു, ബി ആർ സി ട്രെയിനർ ടി ആർ ഗീത, പ്രധാന അധ്യാപിക എ ഒ ജെസീന്ത തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!