Channel 17

live

channel17 live

ചൂലിശ്ശേരിയിലെ അങ്കണവാടിക്ക് പുതിയ കെട്ടിടം

പഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു.

അവണൂർ ഗ്രാമപഞ്ചായത്തിലെ ചൂലിശ്ശേരി അങ്കണവാടിക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. പഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു.

എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന കെട്ടിടത്തിൽ 730 സ്ക്വയർ ഫീറ്റിൽ ഓഫീസ് റൂം, ഹാൾ, കളിസ്ഥലം, കിച്ചൺ, ശിശു സൗഹാർദ്ദ ബാത്റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. വാടക കെട്ടിടത്തിൽ നിന്നും സ്വന്തം കെട്ടിടം അങ്കണവാടിയ്ക്ക്ല ഭ്യമാകുന്നതിലൂടെ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൂടുതൽ കുട്ടികളെ ഉൾക്കൊള്ളാനാകും.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ അംഗം ലിനി ടീച്ചർ, പുഴയ്ക്കൽ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ശ്രീലക്ഷ്മി സനീഷ്, വാർഡ് മെമ്പർ പി എസ് കൃഷ്ണകുമാരി, ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ എൻ കെ രാധാകൃഷ്ണൻ, തോംസൺ തലക്കോടൻ, അഞ്ജലി സതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ ആർ മണികണ്ഠൻ, സുരേഷ് അവണൂർ, ജിഷ പ്രദീപ്, നീമ രാജീവ്, സജീവൻ സി ബി, ജിഷ സുബീഷ്, പുഴയ്ക്കൽ സി ഡി പി ഒ ശരണ്യ, ഐ സി ഡി സ് സൂപ്പർവൈസർ സിന്ധു, അംഗൻവാടി ടീച്ചർ സതി, കെ കൃഷ്ണകുമാർ, സനിൽ, കെ കെ പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!