വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിലച്ച ചൂലിശ്ശേരി പോള്‍ കാസ്റ്റിംഗ് യാര്‍ഡിന് അത്യാധുനിക സൗകര്യങ്ങളുടെ പുതുജീവന്‍ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന് ആവശ്യമായ പ്രീ സ്‌ട്രെസ്റ്റ്ഡ് കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ന്ന ഗുണനിലവാരത്തോടെ ചൂലിശ്ശേരിയില്‍ നിര്‍മ്മിക്കും. 5.73 കോടി രൂപ ചിലവഴിച്ച് അവണൂര്‍ ഗ്രാമപഞ്ചായത്തില്‍ പുനര്‍ നിര്‍മ്മിക്കുന്ന പോള്‍ കാസ്റ്റിംഗ് യാര്‍ഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കനാവും.
450 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് എസ്.എ.എസ്.എഫ് ഫൗണ്ടേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 20 മീറ്റര്‍ സ്പാനുള്ള ഇ.ഒ.ടി ക്രെയിന്‍ പൂര്‍ത്തീകരിച്ച് എല്‍.ബി.എസ് റെയില്‍വെച്ച് ഉറപ്പിക്കുന്ന പ്രവര്‍ത്തികളും എട്ട് മീറ്റര്‍ പോസ്റ്റുകള്‍ക്കുള്ള മോള്‍ഡുകളുടെ നിര്‍മ്മാണവും മോള്‍ഡ് ഘടിപ്പിക്കുന്നതിനും പ്രീ സ്‌ട്രെസ്സ്ഡ് കമ്പികള്‍ വലിച്ചു കെട്ടുന്നതിനുള്ള സ്റ്റീല്‍ ഗര്‍ഡറുകളുടെ ഉറപ്പിക്കലും പൂര്‍ത്തിയാക്കി വരുകയാണ്. യാര്‍ഡ് പരിസരത്ത് കുളവും പമ്പ് ഹൗസ് നിര്‍മ്മാണവും അനുബന്ധ പൈപ്പിടല്‍ പ്രവര്‍ത്തികളും പദ്ധതിയുടെ ഭാഗമായി ഒരുക്കും. 2023 – 24 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ച് പോസ്റ്റ് നിര്‍മ്മാണ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.