ചെണ്ടുമല്ലി പൂ കൃഷി വിളവെടുപ്പ് കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെണ്ടുമല്ലി പൂ കൃഷിയുടെ വിളവെടുപ്പ് കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. നാഷണൽ ഹൈവേയുടെ വശങ്ങളിലായി ഉണ്ടായിരുന്ന മാലിന്യങ്ങൾ നീക്കിയാണ് പഞ്ചായത്ത് പൂ കൃഷി നടത്തിയത്. പഞ്ചായത്തിന്റെ മറ്റു വിവിധ പ്രദേശങ്ങളിലും വ്യാപകമായി പൂ കൃഷി നടത്തിയിരുന്നു. ഓണം വിപണിയിൽ ന്യായമായ വിലയ്ക്ക് പൂക്കൾ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രാജലക്ഷ്മി റെനീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സജാൻ മേലേടത്ത്, കെ.വി ഷാജു, ഭദ്രമനു, രാജലക്ഷ്മി, കൃഷി ഓഫീസർ എം.സി. രേഷ്മ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.