ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലേയും മറ്റു നിരവധി സ്റ്റേഷുകളിലേയും ക്രമിനൽ കേസുകളിൽ പ്രതികളായ ചെറുതുരുത്തി വെട്ടുക്കാട്ടിരി ദേശത്ത് പാളയംകോട്ടുക്കാരൻ വീട്ടിൽ ഷജീർ (31) ;ചെറുതുരുത്തി കലാമണ്ഡലം ലക്ഷം വീട് സ്വദേശിയായ പാളയംകോട്ടുകാരൻ വീട്ടിൽ റജീബ് (30) എന്നിവർക്കെതിരെയാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ െഎ എ എസ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയും പ്രകാരമുള്ള കാപ്പചുമത്തി ഉത്തരവായത്.
കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണറുടെ അപേക്ഷയിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ റിപ്പോർട്ടിലാണ് തൃശൂർ ജില്ലാ കളക്ടർ അർജ്ജൂൻ പാണ്ഡ്യൻ െഎ എ എസ് ആണ് ഷജീറിനെതിരെ കാപ്പ ഉത്തരവിറക്കിയത്. കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണറുടെ അപേക്ഷയിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ റിപ്പോർട്ടിൽ തൃശൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെ്കടർ ജനറൽ ഓഫ് പോലീസ് ആണ് റജീബിനെതിരെ കാപ്പ ഉത്തരവിറക്കിയത്.
ഷജീർ ചെറുതുരുത്തി, ഷൊർണ്ണൂർ, ഒറ്റപ്പാലം, മണ്ണഞ്ചേരി, എന്നീ പോലീസ് സ്റ്റേഷൻ ഷൊർണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ, എന്നിവിടങ്ങളിൽ കൊലപാതകം കൊലപാതക ശ്രമം, കവർച്ച കളവ് ദേഹോപദ്രവം, എൻ ഡി പി എസ് തുടങ്ങിയ 41 ഓളം കേസുകളിൽ പ്രതിയാണ് റജീബ് ചെറുതുരുത്തി, ചേലക്കര, തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം കൊലപാതക ശ്രമം ദേഹോപദ്രവം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്.