കാട്ടൂർ ഗ്രാമപഞ്ചായത്തിലെ ചേന്ദംകുളം റോഡ് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. കാട്ടൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ചേന്ദംകുളം റോഡിന് ഏഴ് ലക്ഷം രൂപയാണ് അനുവദിച്ചത്.
ചേന്ദംകുളം റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്വപ്ന ജോർജ്, രമഭായ് ടീച്ചർ, ജയശ്രീ സുബ്രഹ്മണ്യൻ, പി.എസ്. അനീഷ്, പഞ്ചായത്ത് സെക്രട്ടറി വി.എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.