ചേലക്കര ഗ്രാമ പഞ്ചായത്ത് ഹരിത പ്രഖ്യാപനവും ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ പത്മജ നിർവഹിച്ചു. ചടങ്ങിൽ ചേലക്കര ഗ്രാമപഞ്ചായത്തിലെ 356 അയൽക്കൂട്ടങ്ങൾ, 37 സർക്കാർ അർദ്ധ സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങൾ, 18 വിദ്യാലയങ്ങൾ, 43 അങ്കണവാടികൾ, ഒരു കോളേജ് എന്നിവയ്ക്ക് മാലിന്യ നിർമ്മാർജ്ജനത്തിൽ ഹരിത പദവി നൽകി ആദരിച്ചു. മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഹരിത പദവി നൽകി ആദരിച്ചത്.
പരിപാടിയുടെ ഭാഗമായി മേപ്പാടം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നുള്ള വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തപരിപാടിയും നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എച്ച് ഷെലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജിത ബിനീഷ്, എ ഈ ഗോവിന്ദൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. കെ. ശ്രീവിദ്യ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജാനകി ടീച്ചർ, വാർഡ് മെമ്പർമാരായ എ അസനാർ, ടി. ഗോപാലകൃഷ്ണൻ, വി. കെ.നിർമ്മല, ഗീത ഉണ്ണികൃഷ്ണൻ, അംബിക കെ. ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ രമ്യ ശേഖർ എന്നിവർ സന്നിഹിതരായി. ചേലക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം ജയലക്ഷ്മി സ്വാഗതം ആശംസിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് സെക്രട്ടറി എ വി സന്ദീപ് നന്ദി പറഞ്ഞു.