എലിഞ്ഞിപ്ര: എലിഞ്ഞിപ്ര ഗവ. ആശുപത്രിക്ക് സമീപമുള്ള 27 കുടുംബങ്ങൾ ചേർന്ന് ചൗക്ക ഫാമിലി റസിഡന്റ്സ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി. സംഘടനയുടെ ഉദ്ഘാടനം ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷ് നിർവഹിച്ചു.എലിഞ്ഞിപ്ര സെന്റ് മേരീസ് ലൂർദ്ദ് ചർച്ച് വികാരി ഫാ ആന്റോ കരിപ്പായി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് പ്രഭാകരൻ തയ്യിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോസ് പുല്ലോക്കാരൻ, സെക്രട്ടറി സജീവ് കിഴക്കൂടൻ, ട്രഷറർ ഡേവിസ് പുല്ലോക്കാരൻ, കോടശ്ശേരി പഞ്ചായത്ത് മെമ്പർമാരായ കെ. കെ. സരസ്വതി, ശകുന്തള വൽസൻ, ചാലക്കുടി നഗരസഭ കൗൺസിലർ പ്രീതി ബാബു, ജോബി പായമ്മൽ ജോഫ്രിൻ കിഴക്കൂടൻ എന്നിവർ പ്രസംഗിച്ചു.
ചൗക്ക ഫാമിലി റസിഡന്റ്സ് അസോസിയേഷൻ
