വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി.എസ്.എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അലി എന്നിവർ ചേർന്നാണ് ഹംസയെ അറസ്റ്റ് ചെയ്തത്.
വാടാനപ്പിള്ളി : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, ജനമൈത്രി പോലീസ്, റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായി വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിഗ് നടത്തി വരവെയാണ് 17-03-2025 തിയ്യതി രാത്രി 20.20 മണിയോടെ ഏങ്ങണ്ടിയൂർ വില്ലേജിൽ പുളിക്കക്കടവ് പാലത്തിനു സമീപം എത്തിയ സമയം ഒരാൾ സംശയാസ്പദമായി പതുങ്ങി നിൽക്കുന്നതു കണ്ട് സംശയം തോന്നി ഇയാളെ പരിശോധിച്ചതിൽ നിന്നാണ് വെങ്കിടങ്ങ് പാടൂർ സ്വദേശിയായ മമ്മസ്രായില്ലത്ത് വീട്ടിൽ ഹംസ 58 വയസ് എന്നയാളെ കഞ്ചാവുമായി പിടികൂടിയത്.വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി.എസ്.എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അലി എന്നിവർ ചേർന്നാണ് ഹംസയെ അറസ്റ്റ് ചെയ്തത്.