Channel 17

live

channel17 live

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ കൈപ്പമംഗലത്ത് ഒന്നര കിലോയോളം ഗഞ്ചാവുമായി ബീഹാർ സ്വദേശികളായ കൽപണിക്കാരായ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കയ്പമംഗലം : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, ജനമൈത്രി പോലീസ്, റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായ പരിശോധനകൾ നടത്തി വരവെയാണ് 14-03-2025 തിയ്യതി രാത്രി 08.30 മണിയോടെ ബീഹാർ സ്വദേശികളായ Basiha 38 വയസ്, Shekh Naim 42 വയസ്, Mohammed Gaurakh 35 വയസ് എന്നിവരെയാണ് 1.550 KG ഗഞ്ചാവുമായി ഇവർ കുടുംബമായി വാടകക്ക് താമസിക്കുന്ന മൂന്ന്പീടിക പെരിമംഗലത്തുള്ള വിട്ടിൽ നിന്ന് പിടികൂടിയത്.

കൈപ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.കെ.അർ, സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, ഗിരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, അനന്തു.കെ.എസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!