വാടാനപ്പിള്ളി : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെയും സഹായത്തോടെ നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായ പരിശോധനകൾ നടത്തി വരവെ, ഒരാൾ തളിക്കുളം കേന്ദ്രീകരിച്ച് ഗഞ്ചാവ് വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് 15-03-2025 തിയ്യതി രാത്രി 08.00 മണിയോടെ തളിക്കുളത്ത് നടത്തിയ പരിശോധനയിൽ ആണ് തളിക്കുളം സ്വദേശിയായ തോപ്പിൽ വീട്ടിൽ ആഷിഖ് 30 വയസ് എന്നയാളെയാണ് കഞ്ചാവുമായി തളിക്കുളത്ത് നിന്ന് വാടാനപ്പിള്ളി പോലീസ് പിടികൂടിയത്. വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ് കുമാർ, ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അലി, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ, സുനീഷ് എൻ.ആർ എന്നിവരാണ് ആഷിഖ് നെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ വാടാനപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
