ചാലക്കുടി : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെയും സഹായത്തോടെ നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായ പരിശോധനകൾ നടത്തി വരവെ, ഒരാൾ അയൽ സംസ്ഥാനങ്ങളിൽ നിന്നും വലിയ അളവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊണ്ടു വന്ന് വില്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് 15-03-2025 തിയ്യതി ഉച്ചക്ക് 12.00 മണിയോടെ ചാലക്കുടി പോട്ടയിൽ നടത്തിയ പരിശോധനയിൽ ഉത്തർ പ്രദേശ് സ്വദേശിയായ Pradeep Kumar Sonkar 27 വയസ് എന്നയാളെയാണ് നിരോധിത പുകയില ഉത്പനങ്ങളായ Hans മായി നിന്ന് ചാലക്കുടി പോലീസ് പിടികൂടിയത്. ഇയാൾ ചാലക്കുടി പോട്ടയിൽ ദേശീയപാതയോരത്ത് പാൻ മസാല ഉത്പന്നങ്ങൾ വിൽക്കുകയായിരുന്നു, ഇതിന്റെ മറവിലാണ് നിരോധിത പുകയില ഉത്പന്നളും വിൽപന നടത്തിയിരുന്നത്, പാൻ മസാല ഉത്പന്നങ്ങൽ സൂക്ഷിച്ചിരുന്ന സ്റ്റാൻഡിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇയാൾ വില്പനക്ക് ഉപയോഗിച്ച സാമഗ്രികളും മറ്റും പോലിസ് നശിപ്പിച്ചു. ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, സിവിൽ പോലീസ് ഓഫീസർമാരായ ബൈജു.T.T, അജിൻ.K.A, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ, മുരുകേഷ് കടവത്ത് എന്നിവരാണ് Pradeep Kumar Sonkar നെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ ചാലക്കുടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ
