ചാലക്കുടി : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെയും സഹായത്തോടെ നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായ പരിശോധനകൾക്കിടെ വിജയരാജപുരം ഉറുമ്പൻക്കുന്ന് സ്വദേശി ചാലച്ചൻ വീട്ടിൽ വിനുബാബു 26 വയസ്സ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.
ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ, മുരുകേഷ് കടവത്ത് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അജിൻ .കെ .എ , സനോജ് . കെ . എം , പ്രദീപ്. എൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്. എറണാകുളത്തെ വെൽഡിംഗ് ജോലിസ്ഥലത്തു നിന്നുമാണ് കഞ്ചാവ് ലഭിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഇതിനെ കുറിച്ചും പോലീസ് അന്യേഷണം നടത്തുന്നുണ്ട്.
ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ ചാലക്കുടിയിൽ കഞ്ചാവ് വില്പനക്കാരൻ അറസ്റ്റിൽ
