തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെയും സഹായത്തോടെ നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായ പരിശോധനകൾക്കിടെ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെ മേൽനോട്ടത്തിൽ കൊടകര കൊളത്തൂർ സ്വദേശികളായ രണ്ടു പേർ നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി രണ്ടിടങ്ങളിൽ നിന്നും പിടിയിലായി കൊളത്തൂർ സ്വദേശികളായ മുത്തിപീടിക വീട്ടിൽ ബിൽബി 29 വയസ്സ്, പറമ്പത്തുവീട്ടിൽ അർജുൻ 25 വയസ് എന്നിവരെയാണ് രണ്ടിടങ്ങളിൽ നിന്നായി വിൽപനക്ക് തയ്യാറാക്കിയ കഞ്ചാവുപൊതികളുമായി പോലീസ് സംഘം പിടികൂടിയത്.
കൊടകര പോലീസ് ഇൻസ്പെക്ടർ പി.കെ ദാസ്, സബ് ഇൻസ്പെക്ടർ സുരേഷ് എഎസ്ഐമാരായ ബിനു പൗലോസ്, ബൈജു, ലിജോൺ, ചാലക്കുടി സബ് ഡിവിഷൻ ഡാൻസാഫ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, റോയ് പൗലോസ്, പി.എം മൂസ, വി.യു. സിൽജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്. ബിൽബിക്ക് ആളൂരിലെ വെൽഡിംഗ് ജോലിസ്ഥലത്തു നിന്നും അർജുന് നെല്ലായിയിൽ നിന്നുമാണ് കഞ്ചാവ് ലഭിച്ചതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഇതിനെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.