ചാവക്കാട് നഗരസഭയിൽ ജനകീയ മത്സ്യകൃഷിക്ക് തുടക്കമിട്ടു കൊണ്ട് കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ 2024-2025 വർഷത്തെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായാണ് പൊതുകുളങ്ങളിലും സ്വകാര്യ കുളങ്ങളിലും മത്സ്യ കൃഷിക്ക് തുടക്കമിട്ടത്. മത്സ്യകൃഷിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ എം.ആർ രാധാകൃഷ്ണൻ, കെ.വി സത്താർ, ആർ.എം ഉമ്മർ, ചാവക്കാട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ നായർ തുടങ്ങിയവർ പങ്കെടുത്തു.
ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി
