പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി നാട്ടിക നിയോജക മണ്ഡലത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. നാട്ടിക എംഎല്‍എ സി.സി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സദസ്സില്‍ ലഭിച്ച നിവേദനങ്ങളിലും പരാതികളിലും കൃത്യമായ പരിഹാര നടപടികള്‍ ഉണ്ടാകുമെന്നും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് ജനകീയ തലത്തില്‍ സഹകരണം ആവശ്യമാണെന്നും സി.സി മുകുന്ദന്‍ എംഎല്‍എ പറഞ്ഞു.
പുതിയ ബസ് റൂട്ടുകളുടെ ആവശ്യകത, ബസ്സുകളുടെയും മറ്റു വാഹനങ്ങളുടെയും മത്സരയോട്ടം, സമയക്രമം തെറ്റിയുള്ള സര്‍വ്വീസുകള്‍, വിവിധ സ്ഥലങ്ങളിലെ അനധികൃത വാഹനങ്ങളുടെ പാര്‍ക്കിങ്ങും അപകടാവസ്ഥയും, ട്രാഫിക് സിഗനലുകളുടെ ആവശ്യകത, ടാക്‌സി ഡ്രൈവര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍, സൈഫ് ഡ്രൈവിങ് തുടങ്ങിയവ സംബന്ധിച്ച് സദസ്സില്‍ ചര്‍ച്ചകള്‍ നടന്നു.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശിധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃപ്രയാര്‍ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ രാധാകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് അംഗം വി.ജി വനജകുമാരി, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ ദിനേഷന്‍, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രന്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മോഹന്‍ദാസ്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദന്‍, കെ.എസ്.ആര്‍.ടി.സി ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഉബൈദ്, പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം ഉദ്യോഗസ്ഥര്‍, ബസ് ഉടമകളായ ജോയ്, നസീര്‍, അബ്ബാസ്, ഡ്രൈവേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.