Channel 17

live

channel17 live

ജനനി പദ്ധതി: ജില്ലാതല കുടുംബസംഗമം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

ഹോമിയോപ്പതി വകുപ്പിൻ്റെ വന്ധ്യത നിവാരണ ചികിത്സാ പദ്ധതിയായ ജനനിയുടെ ജില്ലാതല കുടുംബസംഗമം സാഫല്യം 2024 ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പിൻ്റെ ജനനി പദ്ധതി കേരള സർക്കാരിന്റെ തലപ്പാവിലെ പൊൻതൂവലാണെന്നും ഇതിന്റെ പ്രയോജനം കൂടുതൽ ആളുകളിലേയ്ക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ നടത്തിയ ചടങ്ങിൽ പി ബാലചന്ദ്രൻ എം എൽ എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജനനി സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബിജുകുമാർ ദാമോദരൻ മുഖ്യാതിഥിയായി.ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ലീനാ റാണി, ആശുപത്രി സൂപ്രണ്ട് ഡോ. സുജാത എസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.വി. വല്ലഭൻ, നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ.സജിവ് കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ നാഷ്ണൽ ആയുഷ് മിഷൻ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, എച്ച്.എം.സി പ്രതിനിധികളായ എം.ആർ രാജൻ, സുൽത്താൻ ബാബു, സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ശ്രീവിദ്യ എസ്, ജില്ലാ ജനനി കൺവീനർ ഡോ. സിനി തുടങ്ങിയവർ പങ്കെടുത്തു. ജനനി പദ്ധതിയിലൂടെ ജനിച്ച കുഞ്ഞുങ്ങൾക്ക് സ്നേഹ സമ്മാനങ്ങളും നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!