ചിറങ്ങരയിലെ അടിപാത നിർമ്മാണവും ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരമായി കൊരട്ടി പഞ്ചായത്ത് പ്രസിഡൻ് പി സി ബിജുവും ജനപ്രതിനിധികളും നിർമ്മാണ ഉദ്ദേശസ്ഥരും ആയി ചർച്ച നടത്തി. പ്രസ്തുത നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ പഞ്ചായത്ത് പ്രതിജ്ഞ്താബദ്ധമാണ് എന്നും, എന്നാൽ നാട്ടുകാരുടെ ന്യായമായ ആവിശ്യങ്ങൾ പരിഹരിക്കണമെന്നും പഞ്ചായത്ത് അധികൃതർ ആവിശ്യപ്പെട്ടു. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന ഭാഗത്തെ സർവീസ് റോഡ് ഈ ആഴ്ചക്കുള്ളിൽ പൂർത്തികരിക്കാമെന്നും ഉറപ്പ് നൽകി. ഈ ഭാഗത്തെ നാഷ്ണൽ ഹൈവേയിലെ നിർമ്മാണം പൂർത്തികരിച്ചതിന് ശേഷം മാത്രം അപ്പുറത്തെ ഭാഗത്തെ നിർമ്മാണം ആരംഭിക്കുകയുള്ളു എന്നും ഉറപ്പ് നൽകി. ജനങ്ങളുടെ യാത്ര സുരക്ഷിതത്വം ഉറപ്പാക്കാൻ രാത്രിയിലും പകലും രണ്ട് ഫ്ലാഗ്മാൻമാരെ നിയമിക്കാനും പൊടി ശല്യം മാറ്റാൻ വെള്ളം ഇടവിട്ട് തെളിക്കാനും തീരുമാനമായി. ചർച്ചയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിന് പുറമെ വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി,വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ.ആർ സുമേഷ്, പഞ്ചായത്ത് മെമ്പമാരായ വർഗ്ഗീസ് പയ്യപ്പിള്ളി,ലിജോ ജോസ് എന്നിവരും സ്ഥലത്ത് എത്തി ചേർന്നു.
ജനപ്രതിനിധികളും നിർമ്മാണ ഉദ്ദേശസ്ഥരും ആയി ചർച്ച നടത്തി
