ഇരിങ്ങാലക്കുട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്കു മുമ്പിൽ പ്രകടനവും പൊതുയോഗവും നടത്തി. ജോലിഭാരത്തിനനുസരിച്ച് അറ്റൻഡൻ്റ്, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികത സൃഷ്ടിക്കുക, ഒഴിഞ്ഞു കിടക്കുന്ന ഗ്രേഡ് 1, ഗ്രേഡ് 2, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ ഉടൻ പ്രമോഷൻ നടത്തുക, അന്തർ ജില്ലാ സ്ഥലം മാറ്റത്തിലെ തടസ്സങ്ങൾ ഒഴിവാക്കുക, യൂണിഫോം അലവൻസ് വർധിപ്പിക്കുക എന്നീ പൊതു ആവശ്യങ്ങളും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടി എടുക്കുന്നവർക്ക് ലഭിച്ചിരുന്ന ലീവ് നിർത്തിയത് പുന:സ്ഥാപിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ബി ഹരിലാൽ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ വി വിപിൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വി എസ് അനീഷ്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി തനൂജ് എന്നിവർ പ്രസംഗിച്ചു.
ജനറൽ ആശുപത്രിക്കു മുമ്പിൽ പ്രകടനവുമായി എൻ ജി ഒ യൂണിയൻ
