കൂടപ്പുഴ സാന്ത്വനം റോഡില്‍ കള്ളിവളപ്പില്‍ ഷാജന്‍ ജേക്കബ്ബിന്‍റെ വീടിന് മുന്‍വശം ബുധനാഴ്ച രാത്രി 11 മണിക്ക് കണ്ട മുള്ളന്‍പന്നി.
ജനവാസ മേഖലയില്‍ മുള്ളന്‍ പന്നിയും.ചാലക്കുടി കൂടപ്പുഴ സാന്ത്വനം റോഡില്‍ കള്ളിവളപ്പില്‍ ഷാജന്‍ ജേക്കബ്ബിന്‍റെ വീടിന് മുന്‍വശം ബുധനാഴ്ച രാത്രി 11 മണിക്ക് കണ്ട മുള്ളന്‍പന്നി.കുറുനരികളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മുള്ളന്‍ പന്നിയുടേയും വരവ്. ഏറെ വീടുകള്‍ സ്ഥിതി ചെയ്യുന്ന സാന്ത്വനം റോഡിനിരുവശവും താമസിക്കുന്നവര്‍ക്കും,നിരവധിയായ വഴിയാത്രക്കാര്‍ക്കും ഇനിയും നേരം ഇരുട്ടിയാല്‍ ഈ വഴിയിലൂടെ സഞ്ചരിക്കണമെങ്കില്‍ മുള്ളന്‍ പന്നിയേയും,കുറുനരികളേയും പേടിക്കേണ്ട അവസ്ഥയിലാണ്.