Channel 17

live

channel17 live

ജനഹൃദയത്തിലാണ് ജനകീയൻ

കൊടുങ്ങല്ലൂർ : പുരാതനനഗരമായ മുസിരിസിൻ്റെ പൈതൃകം പേറുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണിലൂടെ കടന്നു പോകുമ്പോൾ പ്രചരണത്തിനായി എത്തിയ വോട്ടർമാരുടെ മനസ്സിലൂടെ പോയ ഒരേ ഒരു ചോദ്യം ജനഹൃദയത്തിലാണ് ജനകീയൻ മാഷല്ലാതെ മറ്റാര്. തിരഞ്ഞെടുപ്പിൻ്റെ വിജയം മനസിൽ ഉറപ്പിച്ച വോട്ടർമാരുടെ ആശ്ചര്യ ചോദ്യം മാഷല്ലാതെ മറ്റാര് . കൊടുങ്ങലൂരിൽ പ്രചരണം നടത്തിയ ചാലകുടി നിയോജക മണ്ഡലം സ്ഥാനാർഥി പ്രൊഫ. സി.രവീന്ദ്രൻ മാഷിൻ്റെ ജനകീയ പിന്തുണയാണിത്. കൊടുങ്ങല്ലൂർ നിയമസഭ മണ്ഡലത്തിലെ തുറന്ന വാഹനത്തിൽ പൊതുപര്യടനം നടത്തിയ സ്ഥാനാർത്ഥിക്ക് ഹൃദ്യമായ വരവേൽപ്പായിരുന്നു വോട്ടമാരും പാർട്ടി പ്രവർത്തകരും ചേർന്ന് ഒരുക്കിയത്.

വെള്ളിയാഴ്ച രാവിലെ മാമ്പ്രയിൽ നിന്ന് ആരംഭിച്ച പര്യടനത്തെ നിരവധി വാഹനങ്ങൾ അനുഗമിച്ചു. പിന്നീട് കുളൂർ, പൊയ്യ, മാള, പുത്തൻചിറ , അന്നമനട, വെള്ളാനെല്ലൂർ, കൊടുങ്ങലൂർ നഗരസഭ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലെത്തിയ പ്രൊഫ. സി. രവീന്ദ്രനാഥിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഹൃദ്യമായ സ്വീകരണമായിരുന്നു നാട്ടുകാർ ഒരുക്കിയിരുന്നത്. പൂക്കളും പഴങ്ങളും പച്ചക്കറികളും മുതൽ രക്തഹാരങ്ങളും പുസ്തകങ്ങളും വരെയുള്ള സ്നേഹോപഹാരങ്ങൾ നൽകി.

മുൻ വിദ്യാഭ്യാസ മന്ത്രി, എം.എൽ.എ, കോളേജ് പ്രൊഫസർ, വിദ്യാഭ്യാസ പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങി വിശേഷണങ്ങൾ ഏറെയുള്ള പ്രൊഫ. രവീന്ദ്രനാഥിനെ കാണാനും പ്രസംഗം കേൾക്കാനുമായി ഓരോ കേന്ദ്രങ്ങളിലും നൂറു കണക്കിന് വോട്ടർമാരായിരുന്നു കാത്തു നിന്നിരുന്നത്. അവരുടെ മനസിലും ഒരേ ഒരു ചോദ്യം മാഷല്ലാതെ മറ്റാര്. മത നിരപേക്ഷതയും രാജ്യത്തെ ഫെഡറൽ സംവിധാനവും നിലനിർത്താൻ ഇടതുപക്ഷത്തിൻ്റെ പ്രാധാന്യം വളരെ വലുതാണെന്ന് അദ്ദേഹം ഓരോ കവലകളിലും ജനങ്ങളെ ബോധ്യപ്പെടുത്തി. നവചാലകുടി പുരോഗമന ആശയവും അദ്ദേഹം പങ്കുവെച്ചു.

പ്രചാരണത്തിനിടെ പാലിശേരിയിലെത്തിയ സ്ഥാനാർത്ഥിക്ക് അർജുൻ, വിഷ്ണു എന്നീ കൊച്ചു മിടുക്കന്മാർ അധ്യാപക കഥകൾ, സ്വാതന്ത്രാനന്തര ഇന്ത്യയും സാഹിത്യവും തുടങ്ങിയ പുസ്കങ്ങൾ സമ്മാനിച്ചു. ഇരുവരെയും ആശ്ലേഷിച്ച് അനുഗ്രഹിച്ച പ്രൊഫ. സി. രവീന്ദ്രനാഥ് നന്നായി പഠിച്ച് നല്ല നിലയിൽ എത്താൻ അനുഗ്രഹിച്ചു. കുറുപ്പുംപറമ്പിൽ കെ.പി. ശശി അഭിവാദ്യം അർപ്പിക്കാനെത്തിയത് ഹൃദ്യമായ സംഭവമായിരുന്നു. തൻ്റെ മുച്ചക്ര വാഹനത്തിൽ പിന്തുടർന്നെത്തിയായിരുന്നു അദ്ദേഹത്തെ നേരിൽ കണ്ടത്.

മേലഡൂർ, അന്നമനട, പാലിശ്ശേരി, വലിയപറമ്പ്, കുഴൂർ, കൊച്ചുകടവ്, കളിയാട്ട്, തിരുമുക്കുളം, പൂപ്പത്തി, കാർത്തിക കാവ്, അമ്പഴക്കാട്, ആനപ്പാറ, കിഴക്കുമുറി, വെള്ളൂർ, വെള്ളാങ്ങല്ലൂർ, കോണത്തുകുന്ന്, കരുപ്പടന്ന, നാരായണമംഗലം, ചാപ്പാറ, അഞ്ചങ്ങാടി, വലിയ പണിക്കൻ തുരുത്ത്, ടി.കെ.എസ്. പുരം, ജീവൻ നഗർ, എന്നിവടങ്ങളിലൂടെ പുരോഗമിച്ച പര്യടനം കൊടുങ്ങല്ലൂർ വയലാറിലാണ് സമാപിച്ചത്.

വി.ആർ. സുനിൽകുമാർ എം.എൽ.എ, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ടി. ശശിധരൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഡേവിഡ് മാസ്റ്റർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.വി വസന്തകുമാർ, മാള മണ്ഡലം സെക്രട്ടറി എം.ആർ. അപ്പുക്കുട്ടൻ, കക്ഷി നേതാക്കളായ ക്ലിഫി കളപ്പറമ്പത്ത്, ബിനിൽ പ്രതാപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്യടന പരിപാടികൾ നടത്തിയത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!