Channel 17

live

channel17 live

ജനാധിപത്യപരവും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഗാനങ്ങൾ : മന്ത്രി ഡോആർ ബിന്ദു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യസംഘം മേഖലാ കമ്മിറ്റി തയ്യാറാക്കിയ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ ആൽബം ” ബദലിന്റെ സംഗീതം ” ജനാധിപത്യപരവും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും പുരോഗമനപരമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതും. കേരളീയ ജനതയുടെ ഈ സന്ദർഭത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന ഗാനങ്ങളാണ് കവി ഖാദർ പട്ടേപ്പാടം രചിച്ചിട്ടുള്ളതെന്നും. ഹൃദ്യമായ ശീലുകളിൽ ആവിഷ്കരിച്ചിട്ടുള്ള ഗാനങ്ങൾ ഒരുപാട് പേർ കേട്ട് ആസ്വദിക്കട്ടെയെന്നും. അതിലൂടെ അവരുടെ രാഷ്ട്രീയമായ നിലപാടുകൾക്ക് ദിശാബോധം ലഭിക്കട്ടെയെന്നും. നാടൻ കലാകാരനും ഫോക്ക്ലർ അവാർഡ് ജേതാവുമായ ഉദിമാനം അയ്യപ്പ കുട്ടിക്ക് ആൽബം നൽകി പ്രകാശനം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദു പറഞ്ഞു.
ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ :കെ രാജേന്ദ്രൻ. എ എൻ രാജൻ. കെ എൻ സുരേഷ് എന്നിവർ സംസാരിച്ചു. ഖാദർ പട്ടേപ്പാടം രചിച്ച ഗാനങ്ങൾ ആർ എൻ രവീന്ദ്രൻ. ജെ ബി സുരേഷ്. രാകേഷ് പള്ളത്ത് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!