Channel 17

live

channel17 live

ജലം ജീവിതം

പൊതു വിദ്യാഭ്യാസ വകുപ്പ് കേരള അമൃത് മിഷനുമായി ചേർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലെ സ്കൂളുകളിൽ നടത്തി വരുന്ന ജലം ജീവിതം പദ്ധതിയുടെ ഭാഗമായി ജി വി എച്ച് എസ് എസ് ചാലക്കുടി എൻഎസ്എസ് യൂണിറ്റിലെ വളണ്ടിയേഴ്സ് ഗവൺമെൻറ് എൽപി സ്കൂൾ ഈസ്റ്റ് ചാലക്കുടിയിൽ നടത്തിയ പരിപാടിയിൽ സ്കൂൾ എച്ച് എം ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പ് കേരള അമൃത് മിഷനുമായി ചേർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലെ സ്കൂളുകളിൽ നടത്തി വരുന്ന ജലം ജീവിതം പദ്ധതിയുടെ ഭാഗമായി ജി വി എച്ച് എസ് എസ് ചാലക്കുടി എൻഎസ്എസ് യൂണിറ്റിലെ വളണ്ടിയേഴ്സ് ഗവൺമെൻറ് എൽപി സ്കൂൾ ഈസ്റ്റ് ചാലക്കുടിയിൽ നടത്തിയ പരിപാടിയിൽ സ്കൂൾ എച്ച് എം ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. എൽ പി പിടിഎ പ്രസിഡണ്ട് കെ.ബി. ബിനീഷ് അധ്യക്ഷത വഹിച്ചു. ജിവിഎച്ച്എസ്ഇ ചാലക്കുടി പിടിഎ പ്രസിഡണ്ട് ഷൈനി ബാജു ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് സ്കെയിലു൦ കലണ്ടറും വിതരണ൦ ചെയ്തു. വി എച്ച് എസ് ഇ പ്രിൻസിപ്പൽ രേഖ ഡൊമിനിക് ക്യാമ്പസ് ക്യാൻവാസ് എൽ പി എച്ച് എമ്മിന് നൽകി. തുടർന്ന് മെസ്സേജ് മിറർ കൈമാറുകയും ചെയ്തു. ശേഷം എൻഎസ്എസ് വളണ്ടിയേഴ്സ് കുട്ടികൾക്ക് മധുര പലഹാര വിതരണവും നിർവഹിച്ചു പ്രോഗ്രാം ഓഫീസ് നന്ദിയും പറഞ്ഞു പദയാത്രയായി സ്കൂളിൽ എത്തിയ വളണ്ടിയർമാർ ജലം ജീവിതം എന്നതിനെ അടിസ്ഥാനമാക്കി നാടകവും അവതരിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!