Channel 17

live

channel17 live

ജില്ലയിലെ ഇലക്ഷൻ വിഭാഗം ജീവനക്കാരെ കളക്ടർ ആദരിച്ചു

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2024 ൻ്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലയിലെ ഇലക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, ബി എൽ ഒ മാർ, ഇലക്ടറൽ ലിറ്ററസി ക്ലബ് എന്നിവരെ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ ആദരിച്ചു. മികച്ച ജില്ലാ ഇലക്ഷൻ ഓഫീസർക്കുള്ള പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ജില്ലാ കളക്ടർ നേടിയിരുന്നു.

തലപ്പിള്ളി, ചാവക്കാട്, തൃശ്ശൂർ, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ തഹസിൽദാർമാർ, ബി എൽ ഒ മാർ, ഉദ്യോഗസ്ഥർ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. എറിയാട് ഗ്രാമ പഞ്ചായത്തിലെ ആൺ പെൺ ബൂത്തുകളുടെ സംയോജനം നടത്തിയവരെയും തൃശ്ശൂർ കേരള വർമ കോളേജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ് എന്നിവരെയും ചടങ്ങിൽ കളക്ടർ ആദരിച്ചു.

ഇലക്ഷന് മുന്നോടിയായി സംസ്ഥാനത്ത് റാഷണലൈസേഷൻ പ്രൊപ്പോസൽ ആദ്യ ഘട്ടത്തിൽ തന്നെ ജില്ല സമർപ്പിച്ചിരുന്നു. ഏറ്റവുമധികം പുതിയ വോട്ടർമാരെ ചേർത്തു. എച്ച് ടു എച്ച് സർവ്വേയിൽ ഒന്നാം സ്ഥാനം. എസ് എസ് ആർ കാലയളവിൽ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെയും സ്വീപ്പിൻ്റെയും പ്രവർത്തനങ്ങളിലും സംസ്ഥാന ശ്രദ്ധയാകർഷിച്ച പ്രവർത്തം ജില്ല കാഴ്ച വെച്ചു. ഏറ്റവുമധികം ഇ എൽ സി ക്യാമ്പുകൾ, സ്പെഷ്യൽ ക്യാമ്പുകൾ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ മുഖ്യാതിഥിയായി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം.സി ജ്യോതി സ്വാഗതവും ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് എം. ശ്രീനിവാസ് നന്ദിയും പറഞ്ഞു. തഹസിൽദാർമാർ, താലൂക്ക് ഇലക്ഷൻ വിഭാഗം ജീവനക്കാർ, ബി എൽ ഒമാർ, വില്ലേജ് ഓഫീസ് ജീവനക്കാർ, കേരളവർമ ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!